കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം അക്രമം നടത്തിയതായി പരാതി

Complaint alleging that CPM members attacked a UDF worker who was returning from voting with his family

തലശ്ശേരി : ഒളവിലത്ത് യുഡിഎഫ് പ്രവർത്തകൻ നേരെ സിപിഎം അക്രമം നടത്തിയതായി പരാതി.തിരുമംഗലം എൽ പി സ്കൂളിൽ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന  സി.വി സബാദിനെയെയാണ് കാറിൻ്റെ മുമ്പിൽ ബൈക്കിട്ടു തടഞ്ഞു നിർത്തി ആക്രമിച്ചത്. 

ഒളവിലം മത്തിപ്പറമ്പിലെ സി.പിഎം പ്രവർത്തകൻ രാഹുൽ ,  കാറിൻ്റെ ഡോർവലിച്ചു തുറന്നു കഴുത്ത് പിടിച്ചു ഞരിക്കുകയും, കൈക്ക് മാരകമായി പരിക്കേൽപിക്കുകയും കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യ വർഷം ചൊരിയുകയുമായിരുന്നുവത്രെ. സബാദി നെ തലശ്ശേരി ഇന്ദിരാഗാന്ധി കോ: ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലശേരി മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി കെ പി സാജു സബാ ദി നെ സന്ദർശിച്ചു.

Tags