തളിപ്പറമ്പിൽ ജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദന് കണ്ണൂർ ഡിസിസി യിൽ സ്വീകരണം നൽകി

UDF independent candidate TK Govindan, who won in Taliparamba, was given a reception at Kannur DCC.

കണ്ണൂർ:തളിപ്പറമ്പ് നിയോജക മണ്ഢലത്തിൽ നിന്നുംവിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദന് കണ്ണൂർഡിസിസി ഓഫീസിൽ സ്വീകരണം നൽകി. ഇന്ന്കാലത്ത് 11 മണിയോടെ ഭാര്യ കെ പി രമണി ടീച്ചർ, മകൻ കിഷോർ എന്നിവർക്കൊപ്പമാണ് നിയുക്ത എംഎൽഎ ഡി സി സി യിലെത്തിയത്. 

ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് , കണ്ണൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച കെ പി സി സി അംഗം അഡ്വ:ടി ഒ മോഹനൻ ,നേതാക്കളായ വിവി പുരുഷോത്തമൻ , കെ സി ഗണേശൻ ,സുരേഷ് ബാബു എളയാവൂർ,അഡ്വ: അബ്ദുൾ റഷീദ്, അഡ്വ.:റഷീദ് കയ്യായി, രാഹുൽ കായക്കൂൽ, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഓഫീസിൽ വെച്ച് ഗോവിന്ദൻ്റെചിത്രമാ ലേഘനം ചെയ്ത കേക്ക് മുറിച്ച് വിജയാഹ്ളാദം പങ്ക് വെച്ചു.
 

Tags