കണ്ണൂർ കോർപറേഷൻ കാപ്പാട് - തിലാന്നൂർ ഡിവിഷനുകളിൽ യുഡിഎഫ് - എൻഡിഎ പ്രചരണ ബോർഡുകൾ ഇരുട്ടിൻ്റെ മറവിൽ നശിപ്പിച്ചു, സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു

UDF-NDA propaganda boards in Kannur Corporation Kappad-Thilannur divisions were destroyed under cover of darkness, CCTV footage obtained
UDF-NDA propaganda boards in Kannur Corporation Kappad-Thilannur divisions were destroyed under cover of darkness, CCTV footage obtained

കണ്ണൂർ : കണ്ണൂർ കോർപറേഷൻ പരിധിയിലെ കാപ്പാട് - തിലാന്നൂർ ഭാഗങ്ങളിൽ റോഡരികിൽ സ്ഥാപിച്ച യു ഡി. എഫ് - എൻ. ഡി. എ പ്രചാരണ ബോർഡുകൾ ഇരുട്ടിൻ്റെ മറവിൽ അജ്ഞാതർ നശിപ്പിച്ചു. യു.ഡി എഫ് കാപ്പാട് ഡിവിഷൻ സ്ഥാനാർത്ഥി പാർത്ഥൻ ചങ്ങാട്ട്, എൻ.ഡി.എ സ്ഥാനാർത്ഥി ടി സി മനോജ്,തി ലാന്നൂരിലെ സ്ഥാനാർത്ഥി യുടിജയന്തൻ എന്നിവരുടെ പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. 

tRootC1469263">

ചക്കരക്കൽ പൊലിസ് കേസെടുത്തു. അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോർഡുകൾ നശിപ്പിച്ചത്. ഇവർ ബൈക്കിൽ തന്നെ രക്ഷപ്പെടുന്ന ദൃശ്യവും ലഭിച്ചിട്ടുണ്ട്. യുവാക്കളാണ് അതിക്രമത്തിന് പിന്നിലെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.

Tags