കണ്ണൂരിൽ മുൻ എം.പി രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു പോയതിന് ശേഷം കുടുംബ സംഗമം അലങ്കോലമാക്കാൻ ശ്രമിച്ചുവെന്ന് യു.ഡി.എഫ് പരാതി

UDF complains that former MP Ramya Haridas tried to disrupt a family gathering in Kannur after she left for the inauguration
UDF complains that former MP Ramya Haridas tried to disrupt a family gathering in Kannur after she left for the inauguration

കാടാച്ചിറ : കാടാച്ചിറ ഡേക്ടർമുക്കിൽ നടത്തിയ മുൻ എം.പി രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു പോയതിനു ശേഷം യു.ഡി.എഫ് കുടുംബ സംഗമം അലങ്കോലമാക്കാൻ ശ്രമിച്ചുവെന്ന് പരാതി. ഞായറാഴ്ച്ച ഉച്ചയ്ക്ക് കുടുംബ സംഗമത്തിൻ്റെ അനൗൺസ്മെൻ്റ് വാഹനം തടഞ്ഞുവെച്ച് ഒരു സംഘമാളുകൾ രണ്ട് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായിയു.ഡി.എഫ് കുടുംബ സംഗമം അലങ്കോലമാക്കാൻ ശ്രമിച്ചുവെന്ന്  യുഡിഎഫ് കടമ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. കോൺഗ്രസ് കടമ്പൂർ മണ്ഡലം പ്രസിഡൻ്റ് സി.ഒ. രാജേഷ് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ കാറിലെത്തിയ സംഘം കൂക്കിവിളിച്ചു തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

tRootC1469263">

ഇതു സംബന്ധിച്ചു തിങ്കളാഴ്ച്ച എടക്കാട് പൊലിസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകുമെന്ന് യു ഡി. എഫ് ഭാരവാഹികൾ അറിയിച്ചു.  സംഭവത്തിന് പിന്നിൽ കണ്ടാലറിയുന്ന പ്രാദേശിക സി.പി.എം പ്രവർത്തകരും അനുഭാവികളുമാണെന്നാണ് യു ഡി. എഫിൻ്റെ ആരോപണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായാണ് യുഡിഎഫ് കാടാച്ചിറ ഡോക്ടർ മുക്കിൽ കുടുംബ സംഗമം നടത്തിയത്. ജില്ലാ പഞ്ചായത്ത് പെരളശേരി ഡിവിഷൻ സ്ഥാനാർത്ഥി ഷക്കീർ മൗവ്വഞ്ചേരി, നേതാക്കളായ കെ.വി ജയരാജൻ, സനൽ കാടാച്ചിറ ,'താഹിർ ഉമ്മൻചിറ , എൻ. പി ശ്രീധരൻ, പോണെങ്കണ്ടി മോഹൻ, ഷാഹുൽ ഹമീദ്, ഖാലിദ് ഹാജി എന്നിവർ പങ്കെടുത്തു.
 

Tags