യുഡിഎഫിന് കണ്ണൂർ ജില്ലയിൽ ഉജ്ജ്വല വിജയം നൽകിയ വോട്ടർമാർക്ക് നന്ദി പറഞ്ഞ് യു ഡി എഫ് നേതാക്കൾ

UDF leaders thank voters for giving UDF a resounding victory in Kannur district
UDF leaders thank voters for giving UDF a resounding victory in Kannur district

കണ്ണൂർ; അശാസ്ത്രീയമായ വാർഡ് വിഭജനവും, വോട്ടർപട്ടികയിൽ അനർഹരെ തിരികി  കയറ്റി  അർഹരെ ഒഴിവാക്കിയുമാണ്  വോട്ടർ പട്ടിക തയ്യാറാക്കിയത്. ഇലക്ഷനിൽ വർഗീയ ചേരിതിരിവ് വളർത്താൻ സിപിഎം നടത്തിയ ബോധപൂർവ്വമായ പ്രചരണത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു. ഇലക്ഷൻ ദിവസവും തലേദിവസവും വ്യാപകമായി സിപിഎം നടത്തിയ ആക്രമണത്തെ ജനങ്ങൾ നിശ്ചയദാർഢ്യത്തോടെ നേരിട്ടു. പിണറായി സർക്കാരിൻറെ ജനവിരുദ്ധ നിലപാടിന്  എതിരായുള്ള വിധി എടുത്താണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. 

tRootC1469263">

കണ്ണൂർ കോർപ്പറേഷനിൽ ലീഡ്  ഉയർത്താനും മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് ഭരിച്ച മുനിസിപ്പാലിറ്റികൾ നിലനിർത്താനും, സീറ്റ് നില വർധിപ്പിക്കാനും  കഴിഞ്ഞു. 3 ബ്ലോക്ക് പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. യുഡിഎഫ് ഭരിച്ച പഞ്ചായത്തുകളിൽ ഭരണം നിലനിർത്തുന്നതിനോടൊപ്പം ഉദയഗിരി, പയ്യാവൂർ കണിച്ചാർ,ആറളം , കേളകം, കൊട്ടിയൂർ, കുന്നോത്തുപറമ്പ്,നാറാത്ത് , ചെറുപുഴ,മുണ്ടേരി  ഇന്നീ  പത്ത് പഞ്ചായത്തുകളിൽ ഭരണം സിപിഎമ്മിൽ നിന്നും  പിടിച്ചെടുത്തു. ജില്ലയിൽ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് അംഗസംഖ്യ വർധിപ്പിച്ചു 

കണ്ണൂർ ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച  വിജയം നേടി തന്ന  ജില്ലയിലെ വോട്ടർമാർക്ക് യുഡിഎഫ് നേതാക്കളായ ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ  ജോർജ് ,മുസ്ലിം ലീഗ്  ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി മാത്യു ,സി എ അജീർ ,  കേരള കോൺഗ്രസ് റോജസ് സെബാസ്റ്റ്യൻ എന്നിവർ നന്ദി രേഖപ്പെടുത്തി.

UDF achieves historic victory in Kannur district Adv Martin George CPM votes shifted to BJP

Tags