പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര : കണ്ണൂരിൽ ഒരുക്കങ്ങൾ പൂർത്തിയായതായി യുഡിഎഫ് നേതാക്കൾ
കണ്ണൂർ :യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വീ.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഫെബ്രുവരി ആറിന് കാസർഗോഡ് നിന്ന് ആരംഭിച്ച് ഏഴിന് ഉച്ചയ്ക്ക് കണ്ണൂർ ജില്ലാ അതിർത്തിയിൽ എത്തിച്ചേരുമെന്ന് യുഡിഎഫ് കൺവീനർ പിടി മാത്യു കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ അതിർത്തിയായ ഒളവറയിൽ നിന്ന് യുഡിഎഫ് നേതാക്കൾ യാത്രയെ സ്വീകരിക്കും, തുടർന്ന് പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. എട്ടിന് ഞായറാഴ്ച യാത്ര ഉണ്ടാവില്ല. ഒൻപതാം തീയതി രാവിലെ തലശ്ശേരിയിൽ വിവിധ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തും.
tRootC1469263">തുടർന്ന് തലശ്ശേരി,പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം, ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ വയനാട് ജില്ലയിലെ മാനന്തവാടിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതുയുഗ യാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ യുഡി. എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. പുതുയുഗ യാത്രയിൽ വൻ ജന പങ്കാളിത്തം ഉണ്ടാകുമെന്നും പി.ടി മാത്യു പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാർട്ടിൻ ജോർജ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി എന്നിവരും സംബന്ധിച്ചു.
.jpg)


