കണ്ണൂരിലെ പ്രശ്നബാധിത ബൂത്തുകൾ നിർണ്ണയിച്ചതിൽ അപാകതയെന്ന് യു.ഡി.എഫ് നേതാക്കൾ

UDF leaders allege irregularities in determining problematic booths in Kannur
UDF leaders allege irregularities in determining problematic booths in Kannur

കണ്ണൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽകണ്ണൂരിലെ പ്രശ്നബാധിത ബൂത്തുകൾ നിർണയിച്ചതിൽ അപാകതയെന്ന് യു ഡി എഫ് നേതാക്കൾ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുൻ തിരഞ്ഞെടുപ്പുകളിൽ സംഘർഷം ഉണ്ടായ പല ബൂത്തുകളും പ്രശ്ന ബാധിത ബൂത്തുകളുടെ ലിസ്റ്റിലില്ല.ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയതായി ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

tRootC1469263">

പൊലീസ് കൊടുത്ത റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രശ്ന ബാധിത ബൂത്തുകൾ നിർണയിച്ചത്. ഇതിൽ 60 ശതമാനം ബൂത്തുകൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളുവെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. വെബ് ക്യാമറകൾ സ്ഥാപിക്കുന്നതിൻ്റെ ചെലവ് സ്ഥാനാർത്ഥികളിൽ നിന്നും ഈടാക്കുന്നതാണിരിക്കെ പ്രശ്നബാധിത ബൂത്തുകൾ ഒഴിവാക്കിയത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണം.യു.ഡി.എഫ് ഒറ്റക്കെട്ടായാണ് കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മുന്നേറുന്നത്. വിമത സ്ഥാനാർത്ഥിത്വം യു ഡി എഫ് വിജയത്തെ ബാധിക്കില്ല.

താഴെ ചൊവ്വയിൽ മുസ്ലിം ലീഗ് വാർഡ് കോൺഗ്രസിന് കൈമാറിയത് വിജയസാദ്ധ്യത കണക്കിലെടുത്താണ്. യു.ഡി എഫ് മുന്നണി യോഗ തീരുമാനപ്രകാരമാണ് ഈ നിലപാട് സ്വീകരിച്ചതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.ആദികടലായി ഡിവിഷനിൽ മത്സരിക്കുന്ന കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റിക്കെതിരെ വർഗീയ പ്രചരണമാണ് സി.പി.ഐയുടെ നിലവിലുള്ള കൗൺസിലർ അനിത നടത്തിയത്. ഒരു കാലത്ത് കോൺഗ്രസിനെതിരെ ബി.ജെ.പി വ്യാപകമായി ഉപയോഗിച്ച ചിത്രമാണ് അവർ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചത്.എൽഡിഎഫ് - ബിജെ പി ബാന്ധവമാണ് ഇതെന്ന് സംശയിക്കുന്നു.

നിലവിലെ സി പി ഐ കൗൺസിലർ വർഗീയ പ്രചരണം നടത്തുന്നതിനെതിരെ പരാതി നൽകിയിട്ടുണ്ട് .ബി ജെ പി പ്രചരിപ്പിക്കുന്ന ചിത്രം എൽ ഡി എഫ് കൗൺസിലർ ഷെയർ ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണം..ബി ജെ പി യുടെ വർഗീയ പോസ്റ്റർ സ്റ്റാറ്റസ് ഇട്ടത് വർഗീയ പ്രചരണത്തിനാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു, മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി, കെ. സഹദുള്ള, സി.എഅജീർ എന്നിവരും പങ്കെടുത്തു.

Tags