തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് കണ്ണൂരിൽ യു.ഡി.എഫ് ഒരുങ്ങുന്നു; 20 ന് പഞ്ചായത്ത് തല യോഗങ്ങൾ

UDF is preparing for the local body elections in Kannur Panchayat level meetings on the 20th
UDF is preparing for the local body elections in Kannur Panchayat level meetings on the 20th

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ കെടുകാര്യസ്ഥതക്കും അനാസ്ഥയ്ക്കുമെതിരെ ജൂലൈ 23 ന് കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം

കണ്ണൂർ: ആസന്നമായ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി യു.ഡി.എഫ്. പ്രവർത്തനം സജീവവും കുറ്റമറ്റതുമാക്കാൻ യു.ഡി.എഫ്. ജില്ലാ കമ്മറ്റി കർമ്മപദ്ധതികൾ ആവിഷ്കരിച്ചു. അതിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ മുനിസിപ്പൽ,മേഖലാ പഞ്ചായത്ത് തലങ്ങളിലും ജൂലൈ 20 ന് യു.ഡി.എഫിൻ്റെ പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർക്കാൻ നിർദ്ദേശിച്ചു. നിയോജക മണ്ഡലം നേതാക്കൾ പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കും.
ജൂലൈ 31 നകം മുനിസിപ്പൽ, പഞ്ചായത്ത് കമ്മറ്റികളും ആഗസ്ത് 15 നകം വാർഡ് കമ്മറ്റികളും രൂപീകരിക്കാൻ തീരുമാനിച്ചു.

tRootC1469263">

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ കെടുകാര്യസ്ഥതക്കും അനാസ്ഥയ്ക്കുമെതിരെ ജൂലൈ 23 ന് കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തുവാനും യോഗം തീരുമാനിച്ചു. അതിന് മുന്നോടിയായി 18, 19 തിയ്യതികളിൽ എല്ലാ നിയോജക മണ്ഡലം യോഗങ്ങളും ചേരും. ജില്ലാ നേതാക്കൾ പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കും.

ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ യു ഡി. എഫ്. കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.

 മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ,എ ഡി മുസ്തഫ, സി എ അജീർ , അഡ്വ. എസ് മുഹമ്മദ്, ജോൺസൺ പി തോമസ് , ചന്ദ്രൻ തില്ലങ്കേരി , അഡ്വ.ടി.ഒ. മോഹനൻ ,.കെ സഹജൻ, സജീവ് മാറോളി , വി.എ. നാരായണൻ ,കെ.പി. താഹിർ, ഇബ്രാഹിം മുണ്ടേരി, സി.കെ.മുഹമ്മദ് മാസ്റ്റർ, ഇ പി. ഷംസുദ്ദീൻ,എസ്.എ ഷുക്കൂർ ഹാജി, പി.എം. മുഹമ്മദ് കുഞ്ഞി ഹാജി, കെ.പി.സലീം,.കെ. ജനാർദ്ദനൻ, പി.മുഹമ്മദ് ഇഖ്ബാൽ, പി.സി അഹമ്മദ് കുട്ടി, എം.പി. അരവിന്ദാക്ഷൻ, ടി.വി.രവീന്ദ്രൻ ,കെ.പി. ജയാനന്ദൻ,സി.എo ഗോപിനാഥൻ, രത്നകുമാർ പങ്കെടുത്തു.

Tags