യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിൻ്റെ ആഹ്ലാദം ഭിന്നശേഷിക്കാരുമായി പങ്ക് വെച്ച് താഴെ ചൊവ്വയിലെ കോൺഗ്രസ് പ്രവർത്തകർ

Congress workers in Lower Marsa share the joy of the UDF government coming to power with the differently-abled.

കണ്ണൂർ: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിൻ്റെ ആഹ്ലാദം ഭിന്നശേഷിക്കാരായ കുട്ടികളുമായി പങ്കിട്ട് താഴെ ചൊവ്വ ബളോക്ക് കോൺഗ്രസ് പ്രവർത്തകർ. ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന കണ്ണൂർ കോർപറേഷൻ്റെ പരിധിയിലുള്ള റോട്ടറി പ്രതീക്ഷയിലെ ഇരുപതോളം പഠിതാക്കൾക്ക് ഉച്ചയ്ക്ക് സ്‌നേഹവിരുന്ന് നൽകാനാണ് പ്രവർത്തകർ ഒത്തുകൂടിയത്. 

ആദ്യം കുട്ടികൾക്കെല്ലാം ഐസ് ക്രീം മധുരം നൽകുകയും സതീശൻ സർക്കാർ അധികാരത്തിലേറിയതിനെ കുറിച്ചു പറയുകയും ചെയ്തു. ഇതിന് ശേഷമാണ് ജീവനക്കാരും പ്രവർത്തകരും ചേർന്ന് ഉച്ച ഭക്ഷണം നൽകിയത്. സി. സോമസുന്ദരൻ്റെ അദ്ധ്യക്ഷതയിൽ താഴെ ചൊവ്വ കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡൻ്റ് എൻ സജ്മഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിവിഷൻ ഭാരവാഹികളായ മഹേഷ്, ഷൈജു,ആരിഫ്, സുജിത്ത് ലീന, സിത്താര തുടങ്ങിയവർ പങ്കെടുത്തു.

Tags