കേരളത്തിൽ ബിജെപി വളർന്നത് സി പി എം തണലിലെന്ന് യു ഡി എഫ് കൺവീനർ പി.ടി.മാത്യു

 UDF Convener P.T. Mathew says BJP grew in Kerala under the shadow of CPM

 പയ്യന്നൂർ: മാർക്സിസ്റ്റ് പാർട്ടിയുടെ തകർച്ചയുടെ ആരംഭമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ കേരളം കണ്ടതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു അഭിപ്രായപ്പെട്ടു. യുഡിഎഫ് പയ്യന്നൂർ മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി.കുഞ്ഞികൃഷ്ണൻ എം.എൽ.എക്ക് പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

അദ്ദേഹംഎല്ലാ കൊള്ളരുതായ്മക്കും അഴിമതിക്കും കൂട്ടുനിൽക്കുകയായിരുന്നുമാർക്സിസ്റ്റ് പാർട്ടി നേതൃത്വം. അതാണ് ആ പാർട്ടിയുടെ ഇന്നത്തെ തകർച്ചക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിയമസഭാതെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയിൽ നിന്നും സി പി എം പാഠം പഠിക്കുന്നില്ല. വർഗ്ഗീയതക്ക് വളം ഇട്ടു കൊടുത്ത് സംഘ പരിവാർ ശക്തികളേക്കാൾ വലിയ വർഗ്ഗീയ വാദികളായി സി പിഎംമാറിക്കൊണ്ടിരിക്കുന്നത്. 

കേരളത്തിൽ ബിജെപിക്കുണ്ടായ വളർച്ചക്ക് പ്രധാന കാരണക്കാർ സിപിഎം ആണെന്നും പി.ടി.മാത്യു കുറ്റപ്പെടുത്തി.മുസ്ലീം ലീഗ് ജില്ല ജനറൽ സെക്രട്ടരി കെ.ടി.സഹദുല്ല മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് മുൻസിപ്പൽ ചെയർമാൻ കെ.വി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു.പയ്യന്നൂരിലെ സ്റ്റേഡിയത്തിൻ്റെയും തിയറ്റർ സമുച്ചയത്തിൻ്റെയും നിർമ്മാണം പൂർത്തിയാക്കാൻ ത്വരിത നടപടി സ്വീകരിക്കുമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ പറഞ്ഞു.സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച തന്നെ വിജയിപ്പിക്കുന്നതിൽ യുഡിഎഫിൻ്റെ പൂർണ്ണ പിന്തുണ ഉണ്ടായിട്ടുണ്ട്. അതു കൊണ്ടു തന്നെ അവരോട് വിശ്വാസ വഞ്ചന കാണിക്കില്ലെന്നും വി.കുഞ്ഞികൃഷ്ണൻ അറിയിച്ചു.എം.കെ.രാജൻ, എ.പി.നാരായണൻ, വി.സി.നാരായണൻ, അഡ്വ.ഡി.കെ.ഗോപിനാഥ്, പി.ലളിത ടീച്ചർ, എസ്.എ.ഷുക്കൂർ ഹാജി, കെ.ജയരാജ്, ബി.സജിത് ലാൽ, വി.പി.സുഭാഷ്, വി.കെ.ഷാഫി, ടി.വി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

Tags