തളിപ്പറമ്പ് നഗരസഭ തെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫ് സ്ഥാനർത്ഥികളെ പ്രഖ്യാപിച്ചു

UDF has announced its candidates for the Taliparam municipal elections

തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ തെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫ് സ്ഥാനർത്ഥികളെ പ്രഖ്യാപിച്ചു. തളിപ്പറമ്പ് ലീഗ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ലീഗ് ജില്ലാ സെക്രട്ടറി മഹമ്മൂദ് അള്ളാംകുളം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി വാർത്താകുറിപ്പിലൂടെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 

tRootC1469263">

 നഗരസഭയിലെ മുപ്പത്തിയഞ്ച് വാർഡുകളിൽ മുസ് ലിം ലീഗിൻ്റെ പത്തൊൻപത് പ്രതിനിധികളും കോൺഗ്രസിൻ്റെ പതിനഞ്ചും ഒരു സ്വതന്ത്രനുമാണ് യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്. ഇതിൽ ഇരുപത്തിമൂന്നാം വാർഡ് കുറ്റിക്കോൽ വെസ്റ്റിലെ മുസ് ലിം ലീഗിൻ്റെ സ്ഥാനാർത്ഥിയെ ഒഴികെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.  ഒന്നുമുതൽ വാർഡ് എന്ന ക്രമത്തിൽ വാർഡിൻ്റെ പേരും സ്ഥാനാർത്ഥികളുടെ പേരും ഇങ്ങനെയാണ്.

കുപ്പം ടി. ഇർഫാന ടീച്ചർ, വൈരാംകോട്ടം പി.വി വനജ ടീച്ചർ, രാജരാജേശ്വരം എൻ. ഷാനിമോൾ, പുഴക്കുളങ്ങര സീമ വത്സൻ, 5 കാര്യമ്പലം  പി.കെ സുബൈർ,  മുക്കോല പി.സി നസീർ, സലാമത്ത് നഗർ കെ. അനിഷ് കുമാർ (സംവരണം),
സയ്യിദ് നഗർ കെ. മുഹമ്മദ് ബഷീർ, കുണ്ടാംകുഴി കെ.പി ഖദീജ, ഫാറുഖ് നഗർ  പി.പി ഇസ്മായിൽ, ആസാദ് നഗർ എം. നൗഷീദ, പുഷ്പഗിരി കെ. മുഹമ്മദ് ഫിയാസ്, അള്ളാംകുളം സി. മുഹമ്മദ് ഫൈസൽ, ബദരിയ നഗർ പി. റഫീഖ്, പാലകുളങ്ങര എ.വി വാസന്തി, മന്ന  പി. റജുല, ടൗൺ കെ.വി മുഹമ്മദ് കുഞ്ഞി, കോടതിമൊട്ട പി. ഗംഗാധരൻ, തൃച്ചംബരം രജനി രമാനന്ദ്, നേതാജി ദീപ രഞ്ജിത്ത്, കാക്കാഞ്ചാൽ കെ. നഫീസ ബീവി, കുറ്റിക്കോൽ ഈസ്റ്റ് കുഞ്ഞമ്മ തോമസ്, കുറ്റിക്കോൽ വെസ്റ്റ് തീരുമാനമായില്ല, ഏഴാംമൈൽ  കെ.പി ഹനീഫ, പ്ലാത്തോട്ടം കെ. മുഹമ്മദ് അഷറഫ്, തുരുത്തി മറിയം ബി ജാഫർ, കൂവോട് സതി ഭാസ്ക്കരൻ, തുള്ളന്നൂർ കെ. ലതിക, കീഴാറ്റൂർ നൗഷാദ് ഇല്യംസ്, മാന്തംകുണ്ട് കെ. രമേശൻ, പൂക്കോത്ത് തെരു കെ. രൂപേഷ്, പാളയാട് പി.പി വത്സല, പുളിമ്പറമ്പ് സരോജിനി ടീച്ചർ (സ്വതന്ത്രൻ), കരിപ്പൂൽ പി. സീനത്ത്, ചാലത്തൂർ എൻ.എ. സിദ്ദിഖ്. കുറ്റിക്കോൽ വാർഡിലെ ലീഗ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് മഹമ്മൂദ് അള്ളാംകുളം പറഞ്ഞു. 

സംവരണ വാർഡായ ഏഴാം വാർഡിലെ മുസ് ലിം ലീഗ് സ്ഥാനാർത്ഥി കെ. അനീഷ് കുമാർ മുൻ യൂത്ത് കോൺഗ്രസ് നേതാവാണ്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ തൃച്ചംബരം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നുവെങ്കിലും പരാജയപ്പെട്ടു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടു മുമ്പാണ് മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി മഹ്മൂദ് അള്ളാംകുളത്തിൽ നിന്ന് അംഗത്വം സ്വീകരിച്ചത്. വാർത്താ സമ്മേളനത്തിൽ മുസ് ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റും പാർലമെൻ്റ് ബോർഡ് മെമ്പറുമായ അബുബക്കർ വായാട് കെ. മുസ്തഫ ഹാജി, സി.പി.വി അബ്ദുല്ല. പി. മുഹമ്മദ് ഇഖ്ബാൽ എന്നിവരും പങ്കെടുത്തു.

Tags