യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രികയിലെ തൻറെ ഒപ്പ് വ്യാജം, അവരെ അറിയില്ല ; കണ്ണൂർ ആന്തൂരിൽ പരാതി നൽകി നിർദേശകൻ

His signature on the UDF candidate's manifesto is fake, he doesn't know them; Kannur candidate files complaint in Anthoor

ധർമ്മശാല: ആന്തൂരിൽ നിർദേശകരുടെ ഒപ്പ് വ്യാജമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ ട്വിസ്റ്റ്. യുഡിഎഫ് സ്ഥാനാർത്ഥിയെ നിർദ്ദേശിക്കുകയോ ഒപ്പിട്ട് നൽകുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടികാട്ടി പറശ്ശിനിക്കടവ് സ്വദേശിയായ കെ പി കൃഷ്ണൻ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. സ്ഥാനാർത്ഥിയായ ഷമീമയെ തനിക്ക് പരിചയമില്ലെന്നും സ്ഥാനാർത്ഥിത്വത്തെ നിർദേശിക്കുകയോ ഒപ്പിട്ടുനൽകുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

tRootC1469263">

തന്റെ ഒപ്പല്ലെന്ന് സത്യവാങ്മൂലം നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ആന്തൂർ നഗരസഭ കോടല്ലൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ നിർദ്ദേശകനായിരുന്നു കെ പി കൃഷ്ണൻ. പത്രികയിൽ താൻ ഒപ്പിട്ടില്ലെന്ന് നിർദ്ദേശകൻ പറഞ്ഞതോടെ വരണാധികാരി സ്ഥാനാർത്ഥിയുടെ പത്രിക തള്ളുകയായിരുന്നു. പിന്നാലെ നിർദ്ദേശകനെ എൽഡിഎഫ് ഭീഷണിപ്പെടുത്തിയെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു.

ആന്തൂരിൽഏതാണ്ട് കോൺഗ്രസാണെന്ന് തോന്നുന്നവരുടെ വ്യാജ ഒപ്പിട്ട് പത്രിക നൽകുകയാണ് ചെയ്യുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന ഗുരുതരമായ നിയമലംഘനമാണ് വ്യാജരേഖ ചമയ്ക്കൽ, ഇതിൽ പങ്കെടുത്ത എല്ലാ പേരിനെയും നിയമത്തിന്റെയും അന്വേഷണത്തിന്റെയും മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു.

Tags