കണ്ണൂർ പരിയാരത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍
പരിയാരം: കണ്ണൂർ പരിയാരത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. മണ്ടൂര്‍ ചുമടുതാങ്ങിയിലെ കമലാക്ഷന്റെ മകന്‍ പുതിയപുരയില്‍ വീട്ടില്‍ പി.പി.അബിന്‍(24), പിലാത്തറ സി.എം.നഗര്‍ ഹനീഫയുടെ മകന്‍ വെങ്ങാടന്‍ വീട്ടില്‍ എം.എസ്.അജ്മല്‍(27) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ പിടികൂടിയത്. പോലീസും ഡാന്‍സാഫ്ടീമും സംയുക്തമായ നടത്തിയ നീക്കത്തിലാണ് ഇവര്‍ വലയിലായത്.
അജ്മലിനെ പുലര്‍ച്ചെ 1.145 ന് അലക്യംപാലത്ത് വെച്ച് കെ.എല്‍-59 എ.സി. 6750 നമ്പര്‍ ടൊയോട്ടകാര്‍ കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 260 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പുലര്‍ച്ചെ 3.15 ന് വിളയാങ്കോട് ശിവക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അബിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് 250 മില്ലിഗ്രാം എം.ഡി.എം.എബി ആണ് കണ്ടെടുത്തത്. എസ്.ഐ പി.യദുകൃഷ്ണന്‍, ഗ്രേഡ് എസ്.ഐഇ.വി.വിനോദ്, സി.പി.ഒ ദിലീപ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
.jpg)

