കണ്ണൂർ തൃക്കരിപ്പൂരിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Two youths arrested with banned tobacco products being transported in a car in Thirkkarippur Kannur
Two youths arrested with banned tobacco products being transported in a car in Thirkkarippur Kannur

തൃക്കരിപ്പൂർ : മംഗ്ളൂരിൽ നിന്നും വാങ്ങി വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം  പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് യുവാക്കൾ പിടിയിലായത്. കുഡ്ലു ഷിറിബാഗിലു സ്വദേശി കമറുദ്ധീന്‍, സൗത്ത് തൃക്കരിപ്പൂര്‍ മീലിയാട്ട് സ്വദേശി മുഹമ്മദ് ഷഫീര്‍ സി കെ എന്നിവരാണ് പിടിയിലായത്.

tRootC1469263">

19,185 പാക്കറ്റ് ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും പിടികൂടിയത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍ഗോഡ് ഡിവൈഎസ്പി സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച കാറും പൊലിസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags