കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
Jun 8, 2025, 12:10 IST


തൃക്കരിപ്പൂർ : മംഗ്ളൂരിൽ നിന്നും വാങ്ങി വിൽപ്പനക്കായി കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് യുവാക്കൾ പിടിയിലായത്. കുഡ്ലു ഷിറിബാഗിലു സ്വദേശി കമറുദ്ധീൻ, സൗത്ത് തൃക്കരിപ്പൂർ മീലിയാട്ട് സ്വദേശി മുഹമ്മദ് ഷഫീർ സി കെ എന്നിവരാണ് പിടിയിലായത്.
19,185 പാക്കറ്റ് ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്. കാസർഗോഡ് ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം കാസർഗോഡ് ഡിവൈഎസ്പി സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച കാറും പൊലിസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
