തോട്ടടയിൽ കാറിൽ കടത്തവെ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
Nov 20, 2025, 10:15 IST
കണ്ണൂർ :തോട്ടട ഭാഗത്ത് എടക്കാട് പൊലിസ് നടത്തിയ വാഹന പരിശോധനയിൽ കാറിൽ സൂക്ഷിച്ച മയക്കുമരുന്നു മായി രണ്ട് പേർ അറസ്റ്റിൽ.അവേര പറമ്പ് സ്വ ദേശി നിദാൽമുഹമ്മദ് , മടക്കര പാലം സ്വദേശി പി. പി ഫാസിൽ എന്നിവരാണ് ഒരു ഗ്രാമോളം എംഡിഎംഎയുമായി അറസ്റ്റിലായത്. എടക്കാട് ഇൻസ്പെക്ടർ കെ. വി. ഉമേഷിൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ക്വാഡും ഡാൻസെഫ് ടീമും ചേർന്നാണ് ചൊവ്വാഴ്ച്ച രാത്രി 'റെയ്ഡ് നടത്തിയത്.രഹസ്യവിവരമനുസരിച്ചായിരുന്നു പരിശോധന പ്രതികൾക്കെതിരെ എൻഡി.പി.എസ് ആക്ടുപ്രകാരം കേസെടുത്തു.
tRootC1469263">.jpg)


