ഒരു കിലോ കഞ്ചാവുമായി തളിപ്പറമ്പിൽ രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ

Two youths arrested by excise in Taliparamba with one kilo of ganja
Two youths arrested by excise in Taliparamba with one kilo of ganja

തളിപ്പറമ്പ : ഒരു കിലോ കഞ്ചാവുമായി തളിപ്പറമ്പിൽ രണ്ടു യുവാക്കൾ എക്സൈസിന്റെ പിടിയിൽ. തളിപ്പറമ്പ് എക്സൈസ്  സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ കെ.കെയും പാർട്ടിയും ശ്രീകൺഠാപുരം വളകൈ നടുവിൽ  ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വളകൈ പന്നിതടം എന്ന സ്ഥലത്ത് വെച്ച് 510 ഗ്രാം  കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് തളിപ്പറമ്പ് പന്നി തടം താമസം മണൽ പുതിയ പുരയിൽ വീട്ടിൽ മുഹമ്മദ് അൻസഫ് എം പിഎന്നയാളെയും നടുവിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ  450 ഗ്രാം  കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് തളിപ്പറമ്പ് താലൂക്കിൽ ന്യൂ നടുവിൽ അംശം നടുവിൽ ദേശത്ത് ദിലാജ് (25) എന്നയാളെ അറസ്റ്റ് ചെയ്തു

പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേന്ദ്രൻ കെ. കെ. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ്  കൃഷ്ണൻ കെ.ക സിവിൽ എക്സൈസ് ഓഫീസർ ശ്രീകാന്ത് ടി.വി. ഡ്രൈവർ അനിൽകുമാർ എന്നിവർ ഉണ്ടായിരുന്നു.

Tags