മുണ്ടേരി കടവിനു സമീപം കിണർ കുഴിക്കുന്നതിനിടെ കയർ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ ദാരുണമായി മരിച്ചു
Apr 9, 2026, 11:21 IST
കണ്ണൂർ:മുണ്ടേരി കടവ് സതീശൻ റോഡിന് സമീപം കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ ദാരുണമായി മരിച്ചു.ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു അപകടം.കിണർ കുഴിക്കൽതൊഴിലാളികളായ ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയും ഇപ്പോൾ കണ്ണാടിപറമ്പ് ടാക്കീസ് റോഡിൽ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്.
കിണർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർപൊട്ടി താഴേക്ക് വീഴുകയായിരുന്നു വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സുസും സ്ഥലത്തെത്തി അതിസാഹസികമായി രണ്ടുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു. ഉടൻ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പൊലിസ് ഇൻക്വസ്റ്റിന് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.jpg)


