കണ്ണൂരിൽ വിവാഹ സത്കാരത്തിനിടെയുണ്ടായ തർക്കത്തിൽ മർദ്ദനമേറ്റ വയോധികൻ മരിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്‌റ്റിൽ

Two more suspects have been arrested in connection with the death of an elderly man who was assaulted during a dispute at a wedding reception in Kannur

കണ്ണൂർ: വിവാഹസൽക്കാരത്തിനിടെയുണ്ടായ വാക് തർക്കത്തിൽ മർദ്ദനമേറ്റ മിൽ ഉടമ മരിച്ച സംഭവത്തിൻ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ  പള്ളിക്കുന്ന് സ്വദേശി എം സുകേഷ്, ഇടച്ചേരിയിലെ ടി. ദിജിൽ എന്നിവരാണ് അറസ്റ്റിലായത്.

വയനാട് മക്കിമലയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്  നേരത്തെ പള്ളിക്കുന്ന് സ്വദേശിയായ വിപി ശരത്ത് കണ്ണൂർ സിറ്റി കുറുവയിൽ നിന്നും പിടിയിലായിരുന്നു ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു

നവംബർ എട്ടിന് പള്ളിക്കുന്നിൽ നടന്ന വിവാഹസൽക്കാരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ മർദ്ദനമേറ്റാണ് പള്ളിക്കുന്നിലെ ധന്യ മിൽ ഉടമ പിപി സുമേശൻ (54) മരണപ്പെട്ടത് ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുമേശൻ മരണപ്പെട്ടത്

Tags