കണിച്ചാർ കാളികയത്ത് ബോംബേറിൽ രണ്ട് പേർക്ക് പരിക്ക്: പൊലിസ് കേസെടുത്തു
Nov 9, 2026, 22:48 IST
കേളകം: കണിച്ചാർ കാളികയത്തുണ്ടായ ബോംബേറിൽ രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൻ പൊലിസ് കേസെടുത്തു. കേളകം സ്വദേശി മണലേൽ ബോബി (46), ചുങ്കക്കുന്ന് സ്വദേശി ജോബിൻസ് (29) എന്നിവർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം നടന്നത്.
ആക്രമണവുമായി ബന്ധപ്പെട്ട് ലിയോ, സജേഷ്, ജയേഷ്, ശ്യാം എന്നീ നാല് പേർക്കെതിരെ കേളകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി ശാസ്ത്രീയമായ പരിശോധനകൾ പൂർത്തിയാക്കി. മുഴക്കുന്ന് സർക്കിൾ ഇൻസ്പെക്ടർ പി.ജെ. ജിമി, കേളകം എസ്.എച്ച്.ഓ. മെൽവിൻ വിൻസന്റ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത് .
.jpg)

