കണ്ണൂരിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തില്ല
കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി, സിപിഎം കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തില്ല. പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലർ വി കെ നിഷാദ് തലശ്ശേരി നഗരസഭയിലെ ബിജെപി കൗൺസിലർ യു പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്.
tRootC1469263">പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിലാണ് വി കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. തലശ്ശേരി കോടിയേരിയിൽ സിപിഎം പ്രവർത്തനായ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് യു പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്. കണ്ണൂർ കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.
തലശേരി സൈദാർ പള്ളിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ ഗൂഡാലോചന കേസിൽ പ്രതിയായ കാരായി രാജൻ തലശേരി നഗരസഭാ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. കാരായി ചന്ദ്രശേഖരൻതലശേരി നഗരസഭ ചെയർമാനാകുമെന്നാണ് സൂചന.
.jpg)


