യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി പാപ്പിനിശേരി - പിലാത്തറ കെ എസ് ടിപി റോഡ് : മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് ബൈക്ക് യാത്രക്കാർ


പഴയങ്ങാടി : മൂന്നു ദിവസത്തിനിടെ രണ്ടു പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട പിലാത്തറ - പാപ്പിനിശേരി കെ.എസ്.ടി.പി റോഡ് യാത്രക്കാർക്ക് മരണക്കെണിയൊരുക്കുന്നു. ഏറ്റവും ഒടുവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരൻ സജിത്ത് ബാബുവെന്ന ബൈക്ക് യാത്രക്കാരനാണ് റോഡിലെ കുരുതിക്ക് ഇരയായത്.
tRootC1469263">കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് വെച്ച് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ചെറുകുന്ന് കവിണിശേരി സ്വദേശിയായ രജീഷ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഈ കെ എസ് ടി പി റോഡിൽ നടന്ന അഞ്ച് അപകടങ്ങളിൽ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്.
കെ എസ് ടി .പിറോഡിലൂടെ വാഹനങ്ങൾ ലക്കും ലഗാനുമില്ലാതെ ചീറി പാഞ്ഞു പോകുന്നതാണ് അപകടകെണിയൊരുക്കുന്നത്.
ബൊലോ റ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായ സജിത്ത് ബാബു മരിച്ചത്.പഴയങ്ങാടി. പഴയങ്ങാടി പാപ്പിനിശേരി കെ എസ് ടി പി റോഡിൽ ചെറുകുന്ന് പുന്നച്ചേരിയിലാണ് വീണ്ടും വാഹനാപകടമുണ്ടായത്.

പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഇലക്ട്രിക്കൽ എൻജിനീയർ സെക്ഷൻ ജീവനക്കാരനായ ഏഴോം മേലതിയടം താമസക്കാരനം' അന്തരിച്ച മുൻ ഡിസിസി വൈസ് പ്രസിഡന്റ് അശോകൻ മാസ്റ്ററുടെയും പരേതയായ ദേവൂട്ടി ടീച്ചറുടെ മകനും പാനൂർ സ്വദേശിയുമായസജിത് ബാബു(58) വാണ് മരിച്ചത്.
തിങ്കളാഴ്ച്ചരാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സജിത് ബാബുവിനെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സഹോദരങ്ങൾ: ഗീത, ലിസി, ലത, ഷാജി, ഷീന.