രാത്രി കാലങ്ങളില്‍ കറങ്ങി നടന്ന് ലഹരി വില്‍പന ; പാപ്പിനിശേരിയിൽ ആറു ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

Two arrested for roaming around at night and selling drugs with six grams of MDMA in Pappinissery
Two arrested for roaming around at night and selling drugs with six grams of MDMA in Pappinissery


കണ്ണൂർ: പാപ്പിനിശേരി യിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ എക്‌സൈസ് പിടിയില്‍.പാപ്പിനിശേരി മെര്‍ളി വയല്‍ കെ.സി ഹൗസിലെ കെ.സി.ഷാഹില്‍(23), പാപ്പിനിശേരി ഈന്തോട്ടിലെ  ഓള്‍നിടിയന്‍ വീട്ടില്‍ ഒ.വിഷ്ണു(22) എന്നിവരെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും പാപ്പിനിശ്ശേരി തുരുത്തിയില്‍ വെച്ച് പിടികൂടിയത്.

ആറു ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും പിടിച്ചെടുത്തു. പാപ്പിനിശ്ശേരി ,അഴിക്കോട്, ഇരിണാവ് ,വേളപുരം, ധര്‍മ്മശാല, തളിപ്പറമ്പ് എന്നി സ്ഥലങ്ങളിലുള്ള സ്‌ക്കുള്‍ കോളേജ് കുട്ടികള്‍ക്ക് എം.ഡി.എം.എ വിതരണം ചെയ്ത് മായക്കുമരുന്നിന് അടിമകളാക്കി വില്‍പ്പനക്ക് ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി.നിരവധി സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ആവശ്യാര്‍ത്ഥം തുരുത്തി മേഖലകളിലുള്ള ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ എത്തുന്നത്.

Two arrested for roaming around at night and selling drugs with six grams of MDMA in Pappinissery

രാത്രി കാലങ്ങളില്‍ കറങ്ങി നടന്ന് വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി. പാപ്പിനിശ്ശേരി എക്‌സൈസിന്റെ മാസങ്ങള്‍ നിണ്ട അന്വേഷണത്തിന് ശേഷമാണ് പ്രതികള്‍ വലയിലായത്. നേരത്തെയും പ്രതികള്‍ക്കെതിരെ എക്‌സൈസ് കേസുകള്‍ ഉണ്ടായിരുന്നു.അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എം.പി.സര്‍വ്വജ്ഞന്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) വി.പി.ശ്രീകുമാര്‍, സി.പങ്കജാക്ഷന്‍, പി.പി.രജിരാഗ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ എഡ്വിന്‍.ടി ജയിംസ്, ഡ്രൈവര്‍ പി.എ.ജോജന്‍ എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലു ണ്ടായിരുന്നു.

Tags