ട്രോളിംഗ് നിരോധനം; മത്സ്യ തൊഴിലാളികൾക്ക് സൗജന്യ റേഷന് അപേക്ഷിക്കാം
അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്ബുക്ക്, റേഷൻ കാർഡ്, ആധാർ കാർഡ് പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.
കണ്ണൂർ : ട്രോളിംഗ് നിരോധന സമയത്ത് തൊഴിൽ നഷ്ടപ്പെടുന്ന ജില്ലയിലെ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും, പീലിംഗ് തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിച്ചു.
മുൻവർഷത്തെ പട്ടികയിൽ ഉൾപ്പെട്ട തൊഴിലാളികൾ പുതുതായി അപേക്ഷിക്കേണ്ട. യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ/പീലിങ് ഷെഡ് എന്നിവയിലെ തൊഴിലാളികളുടെ അപേക്ഷ ഉടമകളാണ് സമർപ്പിക്കേണ്ടത്.
അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്ബുക്ക്, റേഷൻ കാർഡ്, ആധാർ കാർഡ് പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷ ജൂൺ പത്തിന് വൈകുന്നേരം അഞ്ച് മണിക്കകം തലശ്ശേരി/കണ്ണൂർ/അഴീക്കോട്/പുതിയങ്ങാടി മത്സ്യഭവൻ ഓഫീസുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിലോ ലഭിക്കണം. അപേക്ഷ ഫോം ജില്ലയിലെ മത്സ്യഭവനുകളിൽനിന്നും, കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭ്യമാണ്. ഫോൺ 0497 2731081.
.jpg)

