കുടുംബമേള നടത്താൻ തിരുവനന്തപുരം പ്രസ് ക്ളബ്ബ് മുൻ ഭാരവാഹി അനന്തു കൃഷ്ണനിൽ നിന്നും അഞ്ച് ലക്ഷം വാങ്ങി ; പത്രപ്രവർത്തക യൂനിയനെതിരെ ഗുരുതര ആരോപണവുമായി എം.വി ജയരാജൻ

Those who are leading the Seed Society fraud should be arrested and their assets should be found: MV Jayarajan
Those who are leading the Seed Society fraud should be arrested and their assets should be found: MV Jayarajan

കണ്ണൂർ : പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സീഡ് സൊസൈറ്റി തട്ടിപ്പുവീരൻ അനന്തു കൃഷ്ണനിൽ നിന്നും അഞ്ചു ലക്ഷം രൂപ വാങ്ങിയെന്ന ഗുരുതര ആരോപണവുമായി എം.വി ജയരാജൻ.

സി.എസ്.ആർ ഫണ്ടിൻ്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ അനന്തു കൃഷ്ണൻ മാധ്യമപ്രവർത്തകർക്കും പണം നൽകിയെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഡി.വൈ.എഫ്. ഐ കണ്ണൂരിൽ  നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യവെ ആരോപിച്ചു.

പാതി വില തട്ടിപ്പു നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 '2024 ൽ തിരുവനന്തപുരം പ്രസ് ക്ളബ്ബ് മുൻ ഭാരവാഹിയായ രാധാകൃഷ്ണന് കുടുംബമേള നടത്താനായി അഞ്ച് ലക്ഷം രൂപയാണ് അനന്തു കൃഷ്ണൻ നൽകിയത്. പാതി വില സ്കൂട്ടർ പദ്ധതിയുടെ ഭാഗമായി മാധ്യമപ്രവർത്തകരെയും ചേർത്തുവെന്നും ജയരാജൻ ആരോപിച്ചു..അതുകൊണ്ടാണ് സീഡ് തട്ടിപ്പു കേസിൽ മാധ്യമങ്ങളെ എവിടെയും വാർത്തകളുമായി കാണാത്തത്.

ഒരു കാലത്ത് സേവ് സി.പി.എം ഫോറമെന്ന പേരിൽ സി.പി.എമ്മിനെതിരെ വാർത്തകൾ ചമച്ച മാധ്യമപ്രവർത്തകരാണ് സൗജന്യം കൈപ്പറ്റിയത്. എന്നാൽ സ്വദേശാഭിമാനിയുടെ മാർഗത്തിലൂടെ ആരുടെയും സൗജന്യം പറ്റാതെ മാധ്യമപ്രവർത്തകരുമുണ്ടെന്ന് എം.വി ജയരാജൻ പറഞ്ഞു. അനന്തു കൃഷ്ണൻ നടത്തിയ തട്ടിപ്പ് യഥാർത്ഥത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ടതാണ്. കേരളാ പൊലിസ് ഈ കേസിലെ പ്രതികളെയെല്ലാം പിടികൂടും.

കുറ്റക്കാരായ എല്ലാവർക്കു മെതിരെ പൊലിസ് കേസെടുത്തു അന്വേഷണം നടത്തിവരികയാണ്. അനന്തു കൃഷ്ണൻ്റെ സ്വത്തു കണ്ടെത്താൻ എന്തുകൊണ്ടും ഇ.ഡി കേരളത്തിൽ വരുന്നില്ലെന്നും എം.വി ജയരാജൻ ചോദിച്ചു. ബി.ജെ.പി നേതാവ് കെ. എൻ. രാധാകൃഷ്ണനാണ് തട്ടിപ്പ് കമ്പി നിയുടെ ചെയർമാൻ. അതുകൊണ്ടാണ് കേരളത്തിലെ ചില നേതാക്കൾക്കു ചുറ്റും വട്ടമിട്ടു പറന്ന ഇ.ഡിയെ ഇത്ര വലിയ തട്ടിപ്പ് നടന്നിട്ടും ഇങ്ങോട്ടു കാണാത്തതെന്നും എം.വി ജയരാജൻ പറഞ്ഞു. കോൺഗ്രസിലെയും ബി.ജെ.പിയിലെയും ചില നേതാക്കളാണ് തട്ടിപ്പിന് കൂട്ടുനിന്നതെന്ന് വ്യക്തമായിരിക്കുകയാണ്.

സി.എസ്.ആർ ഫണ്ട് പൊതുജന നന്മയ്ക്കു വേണ്ടിയുള്ളതാണ് ഇതു ദുരുപയോഗം ചെയ്യുന്നതിനെതിരെ കേന്ദ്ര സർക്കാർ നിയമം മൂലംതടയണമെന്നും എം.വി ജയരാജൻ ആവശ്യപ്പെട്ടു. എന്നാൽ ഇലക്ട്രോണിക് ബോണ്ടിറക്കി പണം കൈപറ്റിയ ബി.ജെ.പി ഇതിനു തുനിയുമെന്ന് കരുതാനാവില്ല. ബി.ജെ.പിക്കും കോൺഗ്രസിനും ബോണ്ടായി കിട്ടിയ കള്ളപ്പണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇറക്കിയിരുന്നുവെന്ന് ജയരാജൻ പറഞ്ഞു.

Tags