യു.ഡി.എഫ് അംഗത്വം ലഭിച്ചതിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ ആഹ്ളാദപ്രകടനം നടത്തി
Dec 24, 2025, 07:00 IST
കണ്ണൂർ: തൃണമൂൽ കോൺഗ്രസിനെ യു.ഡി.എഫിൽ അസോസിയേറ്റ് അംഗമാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചും ടീം യു.ഡി.എഫിന് നന്ദിയറിയിച്ച് കൊണ്ടും തൃണമൂൽ കോൺഗ്രസ് കണ്ണൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി.
പഴയ ബസ്റ്റ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് ഡി.സി.സി ഓഫീസ് പരിസരം വഴി നഗരം ചുറ്റി പഴയ ബസ്റ്റാൻഡിൽ സമാപിച്ചു. പൊതുയോഗത്തിൽ ടി.എം.സി സംസ്ഥാന കോഡിനേറ്റർ നിസാർ മേത്തർ അദ്ധ്യക്ഷത വഹിച്ചു.
tRootC1469263">സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല കോഡിനേറ്റർ വിജയൻ മേക്കര സ്വാഗതം പറഞ്ഞു.തൃണമൂൽ യൂത്ത് കോൺഗ്രസ് ജില്ല കോഡിനേറ്റർ റമീസ് തളിപ്പറമ്പ് നന്ദിയും പറഞ്ഞു .
.jpg)


