തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവം ; അന്നദാനവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് ശ്രീ കൃഷ്ണ സേവാ സമിതി ഭാരവാഹികൾ


തളിപ്പറമ്പ : തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിൻ്റെ ഭാഗമായി ഈ വർഷവും അന്നദാനവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് ശ്രീ കൃഷ്ണ സേവാ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 6ന് കൊടിയേറ്റ ദിവസം കലാപരിപാടികൾക്ക് തുടക്കമാകും. ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പ്രശസ്ത സിനിമാ നടൻ, മറിമായം ഫെയിം ഉണ്ണിരാജ് കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. സേവാ സമിതി പ്രസിഡൻ്റ് എ.പി ഗംഗാധരൻ അധ്യക്ഷത വഹിക്കും.
തുടർന്ന് പാണപ്പുഴ മിഴി കലാസമിതി അവതരിപ്പിക്കുന്ന പാട്ടരങ്ങും അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ മാർച്ച് 16 വരെ വിവിധ കലാപരിപാടികൾ നടക്കും. പ്രത്യേകം സജ്ജമാക്കിയ അന്നദാന ഹാളിൽ എല്ലാ ദിവസവും അന്നദാനവും നടത്തും. തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ എ.പി ഗംഗാധരൻ, സി. പ്രേമൻ, സി.പി മനോജ്, സി.സി ചന്ദ്രശേഖരൻ, പി. ലക്ഷ്മിക്കുട്ടി എന്നിവർ പങ്കെടുത്തു.
