തൃച്ചംബരത്ത് ഉത്സവത്തിനെത്തിയ യുവാവിന് കുത്തേറ്റു

A young man who had come to a festival in Trichambaram was stabbed

തളിപ്പറമ്പ്: തൃച്ചംബരം ഉല്‍സവത്തിനെത്തിയ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.മാന്തംകുണ്ട് കീഴാറ്റൂര്‍ മീത്തലെഭാഗത്തെ പ്രസാദം വീട്ടില്‍ പി.അതിരഥിനാണ്(18) കുത്തേറ്റത്.17 ന് രാത്രി 11 നായിരുന്നു സംഭവം.സംഭവത്തില്‍ ലവകുശ എന്നയാളുടെ പേരില്‍ പോലീസ് കേസെടുത്തു. ഉത്സവത്തിന് എത്തിയവരെ ക്ഷേത്രച്ചിറക്ക് സമീപം വെച്ച് ലവകുശ അശ്ലീലഭാഷയില്‍ ചീത്തവിളിച്ചത് ചോദ്യം ചെയ്തത് അതിരഥ് ആണെന്ന് സംശയിച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

tRootC1469263">

ഓടിരക്ഷപ്പെട്ട അതിരഥിനെ പ്രതി പിന്തുര്‍ന്ന് ക്ഷേത്രത്തിന് സമീപത്തെ പൂന്തുരുത്തി തോടിനടുത്തുവെച്ച് സ്റ്റീല്‍വളകൊണ്ട് മൂക്കിനിടിക്കുകയും വയറിന്   കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ അതിരഥിനെ സുഹൃത്തുക്കളാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

Tags