കണ്ണൂരിൽ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് അനുവദിക്കും
കണ്ണൂർ : ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന പരേഡിലും ആഗസ്റ്റ് 11, 13 തീയ്യതികളിൽ നടക്കുന്ന പരേഡിന്റെ റിഹേഴ്സലിലും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ബസിൽ യാത്രാ ഇളവ് അനുവദിക്കുമെന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യാനായി കൂടിയ യോഗം അറിയിച്ചു. ഇക്കാര്യം ഡി.ഡി.ഇ മുഖേന ആർ.ടി.ഒ ഉറപ്പുവരുത്തണം.
24 പ്ലറ്റൂണുകളാണ് പരേഡിൽ അണിനിരക്കുക. പോലീസ്-4, എക്സ്സൈസ്-1, വനം വന്യജീവി വകുപ്പ്-1, എൻ.സി.സി-4, സ്കൗട്ട് & ഗൈഡ്സ്-4, എസ്.പി.സി-6, ജെ.ആർ.സി-4 എന്നിങ്ങനെയാണ് പ്ലറ്റൂണുകൾ. ഡി.എസ്.സി, ആർമി സ്കൂൾ, കടമ്പൂർ സ്കൂൾ എന്നിവരുടെ ബാൻഡ് സംഘവും ഉണ്ടായിരിക്കും.
പൊതുജനങ്ങൾക്ക് സ്വാതന്ത്ര്യദിന പരേഡ് കളക്ടറേറ്റ് മൈതാനിയിലെത്തി നേരിൽ കാണാം. യോഗത്തിൽ ജില്ലാ കളക്ടർ പി വിഷ്‌ണുരാജ് അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മിഷണർ വിജയ ഭാരത് റെഡ്ഢി, റൂറൽ എസ്.പി ഉമേഷ് ഗോയൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
.jpg)

