SPC കണ്ണൂർ റൂറൽ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് പരിശീലനം നൽകി

Training was provided to cadets under the leadership of SPC Kannur Rural District Office.

കണ്ണൂർ: SPC കണ്ണൂർ റൂറൽ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ  ലഹരി വിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  SPC കേഡറ്റുകൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.  IMA യുടെ നേതൃത്വത്തിലാണ് പരിപാടിക്ക് തുടക്കമായത്.  മാങ്ങാട്ടുപറമ്പ കെ എ പി ബറ്റാലിയൻ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടന്ന പരിപാടി റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ IPS ഉദ്ഘാടനം ചെയ്തു.   

നീലേശ്വരം താലൂക്ക് ഹോസ്പിറ്റൽ പീഡിയാട്രി വിഭാഗം തലവൻ Dr. രജ്ഞിത് കുമാർ T P ക്ലാസ് എടുത്തു. lMA  തൂഫാൻ കെയർ നോഡൽ ഓഫീസർ  Dr. മുകുന്ദൻ കെ വി അധ്യക്ഷനായ ചടങ്ങിൽ തളിപ്പറമ്പ DYSP സുമേഷ്  T P, SPC എ ഡി എൻ ഒ പ്രസാദ് കെ , പ്രൊജക്ട് അസിസ്റ്റന്റ്  ജാബിർ കെ പി എന്നിവർ സംസാരിച്ചു.  ഉദ്ഘാടനത്തോടനുബന്ധിച്ച്  ഇരിക്കൂർ ഗവ. ഹയർ സെക്കന്ററി സ്‌ക്കൂൾ SPC കേഡറ്റുകൾ അവതരിപ്പിച്ച  ലഹരിക്കെതിരെയുള്ള നാടകം 'ചൂട്ട് '  അരങ്ങേറി

Tags