നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ നോഡൽ ഓഫീസർമാർക്ക് പരിശീലനം നൽകി

Assembly elections: Training provided to nodal officers in Kannur

കണ്ണൂർ :2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കണ്ണൂർ ജില്ലയിൽ സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡൽ ഓഫീസർമാരുടെയും അസി. നോഡൽ ഓഫീസർമാരുടെയും യോഗം ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ, എം സി സി, ക്രമസമാധാന നില, വിവിധ നോഡൽ ഓഫീസർമാരുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ കലക്ടർ വിശദ്ദീകരിച്ചു.

tRootC1469263">

തിരഞ്ഞടുപ്പ് മാസ്റ്റർ പരിശീലകൻ എസ് വി നാരായണൻ നോഡൽ ഓഫീസർമാർ നിർവഹിക്കേണ്ട ദൗത്യങ്ങൾ സംബന്ധിച്ച് ക്ലാസെടുത്തു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ ബിനി, നോഡൽ ഓഫീസർമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർമാർ, പരിശീലകർ തുടങ്ങിയവർ പങ്കെടുത്തു.

Tags