വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകാൻ സൗഹ്യദയാ കോർഡിനേറ്റർമാർക്ക് പരിശീലന ക്ലാസ് നൽകി


മുണ്ടേരി : പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന ശാരീരിക മാനസിക അക്കാദമിക പ്രശ്നങ്ങളെ തരണം ചെയ്യാൻ നൽകുന്ന പ്രത്യേക പരിപാടി കൂടെയുണ്ട് കരുത്തേകാൻ എന്ന പരിപാടിയുടെ ഭാഗമായിസൗഹൃദ കോഡിനേറ്റർമാർക്കും എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർക്കും ദ്വിദിന പരിശിലനം നൽകി.
ഹയർ സെക്കണ്ടറി വിഭാഗം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. ബിയാട്രീസ് മറിയ മുണ്ടേ രി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ . മനോജ് കുമാർ എം അധ്യക്ഷത വഹിച്ചു. സി.ജി & എ സി കണ്ണൂർ വിദ്യാഭ്യാസ ജില്ല കൺവീനർ സ്വാഗതവും എൻ എസ് എസ് ജില്ലാ കൺവീനർ എം.കെ പ്രേംജിത്ത് നന്ദിയും പറഞ്ഞു. ഷിജു കെ , ലത സി.വി എന്നിവർ ആശംസ നേർന്നു.

പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ പ്ലസ് ടു വിദ്യാർത്ഥികൾക്കും ജൂൺ 12 മുതൽ 17 വരെയും പരിശീലനം ലഭിച്ച അധ്യാപകർ കുട്ടികളുടെ മാനസിക സുസ്ഥിതി സമൂഹത്തിന് മുതൽകൂട്ട്, കൗമാര പെരുമാറ്റങ്ങളിലെ അപകട സാധ്യതകളും സംരക്ഷണ ഘടകങ്ങളും , വാഹന ഉപയോഗം അറിയേണ്ടതും പാലിക്കേണ്ടതും, ജീവിതമാണെൻ്റെ ലഹരി എന്നീ വിഷയങ്ങളിലുള്ള ക്ലാസുകൾ നൽകും.
കൂടാതെ പ്ലസ് വൺ ക്ലാസ് തുടങ്ങുന്ന ജൂൺ 18 ന് മുഴുവൻ രക്ഷിതാക്കൾക്കും ഈ ക്ലാസ്സ് നൽകുന്നതാണ്. ജൂൺ 23 മുതൽ 30 വരെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇതിൻ്റെ തുടർക്ലാസ് നൽകുന്നതാണ്