ട്രെയിനിൽ മറന്നു വെച്ച യാത്രക്കാരിയുടെ പത്തു പവൻ അടങ്ങിയ ബാഗ് ഭദ്രമായി തിരിച്ചു നൽകി റെയിൽവെ പൊലിസ് കൈയ്യടി നേടി

The railway police won applause by safely returning the bag containing ten rupees to the passenger who had forgotten it in the train
The railway police won applause by safely returning the bag containing ten rupees to the passenger who had forgotten it in the train

കണ്ണൂര്‍: ട്രെയിനില്‍ മറന്നുവെച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങല്‍ റെയില്‍വെ പോലീസിന്റെ സന്ദര്‍ഭോചിത ഇടപെടലിലൂടെ ഉടമയായ യാത്രക്കാരിക്ക് തിരിച്ചുകിട്ടി.ബുധനാഴ്ച്ച ഉച്ചക്ക് 2.45 ന് ഏറനാട് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ലില്‍ നിന്നും മംഗളൂരുവിലേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നും പുറപ്പെട്ട ഉടനെയാണ് സ്വര്‍ണ്ണം മറന്നുവെച്ച യുവതി കണ്ണൂര്‍ റെയില്‍വെ പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടത്.

ട്രെയിനിന്റെ പുറകുവശം ജനറല്‍ കോച്ചില്‍ തൃശ്ശൂരില്‍ നിന്നും കണ്ണൂരില്‍ വന്ന് ഇറങ്ങിയപ്പോള്‍ ഒരു ബാഗ് മറന്നു വെച്ച് പോയെന്നും അതില്‍ വിലപിടിപ്പുള്ള വസ്തുക്കളുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എസ്.എച്ച്.ഒ പി.വിജേഷ് ഈട്രെയിനില്‍ ബീറ്റ് 41 ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസിലെ സീനിയര്‍ സി.പി.ഒ സുരേഷ് കക്കറയെ വിവരം അറിയിച്ചു.പരാതിക്കാരിക്ക് ഏതു ജനറല്‍ കോച്ചിലാണ് യാത്ര ചെയ്തതെന്ന്  കൃത്യമായി ഓര്‍മ്മയില്ലാത്തതിനാല്‍ ട്രെയിന്‍ പയ്യന്നൂര്‍ എത്തുന്നതിനു മുൻപെതന്നെ സുരേഷ് കക്കറ പല കോച്ചുകള്‍ മാറി മാറി പരിശോധിച്ചു ബാഗ് കണ്ടെത്തുകയും ചെയ്തു.

പത്തു പവന്‍ സ്വര്‍ണാഭരണങ്ങളായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്.ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടനെ തന്നെ റെയിൽവെ പൊലിസ് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചത് മൂലമാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു പോവാതിരുന്നത്.തുടര്‍ന്ന് വൈകിട്ടോടെ കണ്ണൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ എത്തിയ  പരാതിക്കാരിക്ക് എസ്.എച്ച്.ഒ പി.വിജേഷിന്റെ സാന്നിധ്യത്തില്‍ സുരേഷ് കക്കറ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് തിരികെ നല്‍കി.മട്ടന്നൂർ ഉരുവച്ചാല്‍ സ്വദേശിയും തൃശൂര്‍ കേരള സാഹിത്യ അക്കാദമിയിലെ എല്‍.ഡി ക്ലര്‍ക്കുമായ മൃദുലയുടെ ബാഗാണ് നഷ്ടപ്പെട്ടത്.

Tags