കണ്ണൂരിൽ ട്രെയിൻയാത്രക്കാരന്റെ ലാപ്പ് ടോപ്പ് കവർന്നതായി പരാതി

Complaint filed against train passenger's laptop being stolen in Kannur
Complaint filed against train passenger's laptop being stolen in Kannur

കണ്ണൂർ : ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരന്റെ ലാപ് ടോപ്പ് കവർന്നതായി പരാതി. കണ്ണൂർ വാരം കടവിലെ വി.പി മുസ്‌ലിഹിന്റെ ലാപ്‌ടോപ്പാണ് ഇന്നലെ വൈകുന്നേരം നാലരയോടെ കണ്ണൂർ-ഷൊർണൂർ പാസഞ്ചറിലെ യാത്രയ്ക്കിടെ മോഷണം പോയത്.

കോഴിക്കോട്ടേക്ക് പോകുന്നതിനിടെ തലശേരി ജഗന്നാഥ ക്ഷേത്രം റെയിൽവെ സ്‌റ്റേഷനു സമീപമെത്തിയപ്പോഴാണ് ലാപ് ടോപ്പ് മോഷണം നടന്ന വിവരമറിയുന്നതെന്ന് തലശേരി റെയിൽവെ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
 എൺപത്തിയഞ്ചായിരം രൂപ വിലയുളള ലാപ്‌ടോപ്പാണ് നഷ്ടപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്. റെയിൽവെ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

tRootC1469263">

Tags