ഓണദിനങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ കണ്ണൂർ നഗരത്തിൽ ഗതാഗത, നിയന്ത്രണ, പാർക്കിങ്ങ് പരിഷ്കരണം ഏർപ്പെടുത്താൻ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു

The Traffic Regulatory Committee meeting decided to implement traffic control and parking reforms in Kannur city to avoid traffic congestion during the Onam days.

കണ്ണൂർ: ഓണക്കാലത്ത് ഗതാഗത കുരുക്ക് ഒഴിവാക്കാൻ കർശനമായ ട്രാഫിക്ക് നിയന്ത്രണം കണ്ണൂർ നഗരത്തിലേർപ്പെടുത്താൻ മേയർ അഡ്വ പി ഇന്ദിരയുടെ നേതൃത്വത്തിൽ കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ഇതു പ്രകാരംകണ്ണൂർ നഗരപരിധിയിലെ സ്ക്രാപ്പ് കടകളിൽ പുറത്ത് സ്റ്റോക്ക് ചെയ്തിട്ടുള്ള സ്ക്രാപ്പ് സാധനങ്ങളും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി .കാൽനടയാത്രക്കാർക്കും ഗതാഗതത്തിനും തടസമായ രീതിയിൽ വർക്ക് ഷോപ്പിന് പുറത്ത് നിർത്തിയിട്ടുള്ള വാഹനം  നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.

കണ്ണൂർ നഗരത്തിൽ റോഡുകൾ തിരിച്ച് പാർക്കിംഗ്, നോ പാർക്കിംഗ് ക്രമീകരിച്ചിട്ടുള്ള ലിസ്റ്റ്, സ്കെച്ച് എന്നിവ തയ്യാറാക്കി സമർപ്പിക്കുന്നതിന് ആർ. ടി. ഒ, ട്രാഫിക് പൊലീസ് എന്നിവരെ ചുമതലപ്പെടുത്തി.    ഓണത്തോടനുബന്ധിച്ചു കണ്ണൂർ നഗരത്തിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ഓണം സീസൺ കഴിയും വരെ ദയാ മെഡിക്കൽസ് ഗ്രൗണ്ട്, മുൻസിപ്പൽ സ്കൂൾ ഗ്രൗണ്ട്, കളക്ടറേറ്റ് മൈതാനം, നിക്ഷാൻ ഇലക്ട്രോണിക്സിൻ്റെ ഉടമസ്ഥതയിലുള്ള ഗ്രൌണ്ട് എന്നീവ പാർക്കിംഗ് കേന്ദ്രങ്ങളായി അനുവദിക്കും.പാമ്പൻ മാധവൻ റോഡിൽ ജൂബിലി ഹാളിന് മുൻവശം മുതൽ മുന്നോട്ടുള്ള വീതി കൂടിയ സ്ഥലത്തെ ബസ്, ലോറി പാർക്കിംഗുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിനും പ്രസ്തുത സ്ഥലത്ത് ഓണം സീസണിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കുന്നതിനും തീരുമാനിച്ചു.

ഓണം സീസൺ കണക്കിലെടുത്ത് ജൂബിലി ഹാൾ സൈഡ്, സന്നിധാൻ റോഡ്, സൂര്യ സിൽക്സ്, രാമാനന്ദ ഓയിൽ മിൽ റോഡ് എന്നിവിടങ്ങളിൽ ബസ് പാർക്കിംഗ് ഒഴിവാക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.എ കെ ജി ഹോസ്പിറ്റലിന് മുൻവശത്തുള്ള ആംബുലൻസ് പാർക്കിംഗ് ഗതാഗത തടസം ഉണ്ടാകുമെന്ന് യോഗം വിലയിരുത്തിയതിനാൽ പ്രസ്തുത സ്ഥലത്തെ ആംബുലൻസ്  പാർക്കിംഗ് പൂർണ്ണമായും ഒഴിവാക്കുന്നതിന് ആർ.ടി.ഒ, ട്രാഫിക് പോലീസ് എന്നിവർക്ക് നിർദ്ദേശം നൽകി.

കണ്ണൂർ കോർപ്പറേഷൻ മൾട്ടിലെവൽ കാർ പാർക്കിംഗിൽ ഓണം സീസൺ കണക്കിലെടുത്ത് ആഗസ്ത് 31 വരെ ഫ്രീ പാർക്കിംഗ് അനുവദിക്കുന്നതിന് കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.ഓണം കഴിയുംവരെ എസ് ബി ഐ യിൽ നിന്ന് പുതിയ ബസ്റ്റാൻഡിലേക്കും പാമ്പൻ മാധവൻ റോഡിലും വൺസൈഡ് പാർക്കിംങി നുള്ള ക്രമീകരണം നടത്തുന്നതിന് ട്രാഫിക് പോലീസിന് നിർദ്ദേശം നൽകി.ട്രാഫിക് പോലീസ് സമർപ്പിച്ച പ്രൊപ്പോസൽ കമ്മിറ്റിയിൽ വായിച്ചു ആയതിൽ കോടതി പരിസരത്ത് കോടതിയുടെ പരിസരത്ത് കോടതിയുടെ നിർമ്മാണ പ്രവർത്തി തീരുന്നത് വരെയുള്ള പാർക്കിങ്ങിന് പ്രത്യേക ലൈൻ ഇടുന്നതിനും പഴയ ബസ്റ്റാന്റിനോട് ചേർന്ന് അണ്ടർ ബ്രിഡ്ജ് വഴി മുനീശ്വരൻ കോവിൽ വരെ ജനങ്ങൾക്ക് റോഡിലേക്ക് കടക്കാൻ കഴിയാത്ത വിധം മധ്യത്തിൽ മണ്ണടിയുന്ന ഭാഗം വിട്ട് ബാക്കി ഭാഗം കൈവരി സ്ഥാപിക്കുന്നതിന് തീരുമാനിച്ചുറെയിൽവേ സ്റ്റേഷൻ റോഡിൽ പുതിയ ബസ്റ്റോപ്പിന് സമീപം ബസ് വെയിറ്റിംഗ് ഷെൽട്ടർ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു .

എസ് ബി ഐ ജംഗ്ഷൻ മുതൽ പ്ലാസാ ജംഗ്ഷൻ ആർ എസ് റോഡ് തുടങ്ങി മുനീശ്വരൻ കോവിൽ വരെ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുന്നതിന് ട്രാഫിക് പോലീസിനെ ചുമതലപ്പെടുത്തി .എസ് ബി ഐ ജംഗ്ഷനിൽ നിന്നും നിക്ഷാൻ ഭാഗത്തേക്ക് പോകുന്ന കട്ട് റോഡ് വൺവേ യാക്കും.     കണ്ണൂർ നഗരത്തിലുള്ള എല്ലാ ഡിവൈഡറുകളിലും രാത്രികാലങ്ങളിൽ വ്യക്തമായി കാണുന്ന വിധത്തിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുന്നതിനും റിഫ്ലക്ടറുകൾ,ബോർഡുകൾ ഏതൊക്കെ സ്ഥലങ്ങളിലാണ് സ്ഥാപിക്കേണ്ടതെന്നുള്ള പ്രൊപ്പോസലകൾ തയ്യാറാക്കുന്നതിന് ട്രാഫിക്ക് പൊലിസിന് നിർദ്ദേശം നൽകി .

എകെജി ഹോസ്പിറ്റലിന് അടുത്തുള്ള ബസ്റ്റോപ്പിൽ ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമിക്കുന്നതിന് തീരുമാനിച്ചുപയ്യാമ്പലം ശ്മശാനത്തോട് അടുത്തുള്ള അനധികൃത ഓട്ടോറിക്ഷ പാർക്കിംഗ് നീക്കം ചെയ്യുന്നതിന് നിർദ്ദേശം നൽകി .പ്ലാസ ബസ്റ്റാൻഡ് കഴിഞ്ഞ് എസ് ബി ഐ ക്ക് സമീപമുള്ള പള്ളി വരെ  ലൈൻ വരച്ച് വൺ സൈഡ് പാർക്കിംഗ് അനുവദിക്കുന്നതിന് തീരുമാനിച്ചു.ഓണം കഴിയുംവരെ അതാത് സാഹചര്യങ്ങളിൽ ആവശ്യമാവുകയാണെങ്കിൽ എസ്.ബി.ഐ യിൽ നിന്ന് പുതിയ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടോൺമെൻറ് ഏരിയയിലുള്ള സ്ഥലം പാർക്കിങ്ങിന് അനുയോജ്യമാക്കുന്നതിന് ട്രാഫിക്, പോലീസ് എന്നിവർക്ക് നിർദ്ദേശം നൽകി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ ടാക്സി സംവിധാനം പുനസ്ഥാപിക്കുന്നത് വേണ്ടി ഡി.ആർ.എം ന് കത്ത് നൽകാൻ എസിപിക്ക് നിർദ്ദേശം നൽകി.

തെക്കി ബസാർ റോഡിൽ കെഎസ്ഇബിക്ക് മുന്നിലുള്ള ബസ് വെയിറ്റിംഗ് ഷെഡ്, കൊയിലി ഹോസ്പിറ്റലിന്റെ ഭാഗത്തുള്ള ബസ് ഷെൽട്ടർ എന്നിവ പൊളിച്ചു നീക്കം ചെയ്യുന്നതിന് ട്രാഫിക്ക് പൊലിസിനെ ചുമതലപ്പെടുത്തി.പയ്യാമ്പലം ബീച്ച് റോഡ് സൈഡിലുള്ള വാഹന പാർക്കിംഗ് ഒഴിവാക്കുന്നതിനും വാഹനങ്ങളെ പേ പാർക്കിങ്ങിൽ പാർക്ക് ചെയ്യിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും വൺവേ ആക്കുന്നതിനും ട്രാഫിക് പൊലിസിനെ  ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ഡെപ്യൂട്ടി മേയർ കെപി താഹിർ, കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി, കണ്ണൂർ എ സി പി വി .വി മനോജ്, തഹസിൽദാർ എം കെ മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags