കൊട്ടിയൂർ പാൽ ചുരം റോഡിൽ ഗതാഗത നിയന്ത്രണം

Traffic control on Kottiyoor Pal Churam Road

കൊട്ടിയൂർ: കൊട്ടിയൂർ - ബോയ്സ് ടൗൺ റൂട്ടിലെപാൽ ചുരം റോഡിൽ നവംബർ 2 ന് നാളെ രാവിലെ ഏഴുമണി മുതൽ രാത്രി ഏഴുമണി വരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബോയ്സ് ടൗണിന് സമീപം മറിഞ്ഞ ചരക്കു ലോറി നീക്കം ചെയ്യുന്നതിൻ്റെ ഭാഗമായാണ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

ചരക്കു ലോറി നിയന്ത്രണം വിട്ട് കൊല്ലിയിലേക്ക് മറിഞ്ഞതിനാൽ തമിഴ് നാട് സ്വദേശിയായ ഡ്രൈവർ മരിച്ചിരുന്നു. പരുക്കേറ്റ സഹായി ചികിത്സയിലാണ്.

Tags