ചുഴലി -ചെങ്ങളായി റോഡിൽ വൻ ഗർത്തം: ഗതാഗതം നിരോധിച്ചു
Jun 4, 2025, 12:11 IST


തളിപറമ്പ് : ചുഴലി - ചെങ്ങളായി റോഡിലെ പനം കുന്നിൽ റോഡിൽ ഗർത്തം രൂപപ്പെട്ടു. ബുധനാഴ്ച്ച രാവിലെയാണ് ഗർത്തം വാഹന യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് തഹസിൽദാർ സ്ഥലത്തെത്തി. തുടർന്ന് ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
tRootC1469263">സോയിൽ പൈപ്പിങ്ങ് പ്രതിഭാസമാണ് ഗർത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിൽ ഗർത്തം കണ്ടെത്തിയതിനെ തുടർന്ന് ചുഴലി - ചെങ്ങളായി റോഡിൽ വാഹന ഗതാഗതം തൽക്കാലം നിർത്തിവെച്ചു. സംഭവത്തിൽ വിദഗ്ദ്ധ പരിശോധന ആവശ്യമാണെന്ന് തളിപറമ്പ് തഹസിൽദാർ അറിയിച്ചു.