വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂനിറ്റ് കുടുംബ സംഗമം 19 ന്

കണ്ണൂർ: കേരള വ്യാപരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂനിറ്റ് കുടുംബ സംഗമം നവംബർ 19 ന് വൈകുന്നേരം നാലു മണിക്ക് ഐ.എം.എൻ.എസ്.ജി.എച്ച്.എസ്. എസ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും ചികിത്സാ സഹായ വിതരണം മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത നിർവഹിക്കും. മയ്യിൽ പൊലീസിന് മൂന്ന് സി.സി.ടി.വി ക്യാമറ കൈമാറൽ, മോട്ടിവേഷൻ ക്ലാസ് എന്നിവ കുടുംബ സംഗമത്തിന്റെ ഭാഗമായി നടക്കും.
വ്യാപാരവും കുടുംബ ജീവിതവും എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി വ്യാപാരവും കുടുംബ ജീവിതവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ഏകോപന സമിതി മയ്യിൽ യൂനിറ്റ് സെക്രട്ടറി രാജീവ് മാണിക്കോത്ത് . വർക്കിങ് പ്രസിഡന്റ് എം.ഒ. നാരായണൻ , ട്രഷറർ യു.പി മജീദ്, മേഖലാ ജോയന്റ് സെക്രട്ടറി പി. ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.