കണ്ണൂർ മാട്ടൂലിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസുകൾ എറിഞ്ഞു തകർത്തു
Apr 15, 2025, 17:50 IST


പഴയങ്ങാടി/ കണ്ണൂർ : ഇരുട്ടിൻ്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ മാട്ടൂലിൽ റോഡരികിൽ രണ്ടിടങ്ങളിലായി പാർക്ക് ചെയ്ത ടൂറിസ്റ്റ് ബസ്സുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു.
മാട്ടൂൽ സൗത്ത് യാസീൻ പള്ളിക്ക് മുൻഭാഗത്തും, മാട്ടൂൽ ഹൈസ്കൂൾ കവാടത്തിന് സമീപത്തും നിർത്തിയിട്ട അജീർ ടിപി യുടെ ഉടമസ്ഥതയിലുള്ള ബ്രീസ് ബസ്സിനു നേരെയാണ് അക്രമണം ഉണ്ടായത്. പഴയങ്ങാടി പൊലിസ് കേസെടുത്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചു വരികയാണ്.