കണ്ണൂരിൻ്റെ മലയോരങ്ങളിൽ പേമാരി : ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ, വീടുകളില്‍ വെള്ളം കയറി

കണ്ണൂരിൻ്റെ മലയോരങ്ങളിൽ പേമാരി : ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ, വീടുകളില്‍ വെള്ളം കയറി
Torrential rains in the hills of Kannur Mountain water floods Cherupuzha water enters houses
Torrential rains in the hills of Kannur Mountain water floods Cherupuzha water enters houses

ചെറുപുഴ : കണ്ണൂരിന്‍റെ മലയോരങ്ങളിൽ കനത്തമഴ തുടരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് പെയ്യാൻ തുടങ്ങിയ പേമാരിയിൽ ചെറുപുഴയിലുണ്ടായ മലവെള്ള പാച്ചിലിൽ രണ്ടു വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി.

പ്രാപ്പൊയിലിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. ആളപായം ഉണ്ടായിട്ടില്ല. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. 

tRootC1469263">

നാലുദിവസം കേരളത്തിൽ വിവിധ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു..

Tags