തൂഫാൻ തദ്ദേശം; കണ്ണൂർ പെരളശേരിയിൽ ലഹരി വിരുദ്ധ റാലി നടത്തി

Toofan Local Body; Anti-drug rally held in Peralassery, Kannur

 പെരളശ്ശേരി: ലഹരി വ്യാപനം തടയുന്നതിന് വേണ്ടി ആഭ്യന്തരവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന തൂഫാൻ തദ്ദേശം പരിപാടിയുടെ ഭാഗമായി പെരളശ്ശേരിയിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത്, എകെജി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പെരളശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പെരളശ്ശേരി സ്കൂളിനു മുന്നിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ ജാഥ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. റാലി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സജില എം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ ആർ സുസ്മിത തൂഫാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. 

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കരുണൻ മാസ്റ്റർ, സെക്രട്ടറി ബിന്റി ലക്ഷ്മൺ,സ്കൂൾ പ്രിൻസിപ്പാൾ കെ ഗിരീഷ്, ഫസില ഇ പി, അമൃത എ, ലിജിൻ മാസ്റ്റർ, ഷീജ, ഷീന സരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. സ്റ്റുഡൻറ് പോലീസ് കേഡറ്റ് അംഗങ്ങൾ,എൻഎസ്എസ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവരാണ് റാലിയിൽ പങ്കെടുത്തത്. തുടർന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ തൂഫാൻ തദ്ദേശം സ്പെഷ്യൽ ഗ്രാമസഭ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുനീഷ് അധ്യക്ഷത വഹിച്ചു. സിവിൽ പോലീസ് ഓഫീസർ സിനിജ ടിവി ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി.

Tags