ടി ഒ മോഹനൻ എംഎൽഎ മേലെ ചൊവ്വ മേൽപ്പാല നിർമ്മാണ സ്ഥലം സന്ദർശിച്ചു
കണ്ണൂർ: മേലെ ചൊവ്വ മേൽപ്പാല പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ സ്ഥലം ടിഒ മോഹനൻ എംഎൽഎ സന്ദർശിച്ചു. സ്ഥലത്തെ വ്യാപാരികളും ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. നിർമ്മാണം മൂലം അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും അശാസ്ത്രീയമായി രൂപകല്പന ചെയ്ത പദ്ധതിയുടെ അപ്രായോഗിക തകളും നാട്ടുകാർ എംഎൽഎയെ അറിയിച്ചു.എല്ലാ പദ്ധതികളും ജനങ്ങൾക്ക് ഗുണകരമായ രീതിയിൽ ആണെങ്കിൽ അവയ്ക്കു പൂർണ്ണ പിന്തുണ നൽകുമെന്നും ജനങ്ങളെ ദ്രോഹിക്കാനും അവർക്ക് ഒട്ടും ഉപകാരപ്രദമാകാത്തതുമായ പദ്ധതികൾ ആണെങ്കിൽ അവർ പുനഃ പരിശോധിക്കുന്നതിനും ജനപ്രതിനിധി എന്ന നിലയിൽ മുൻകൈയെടുക്കുമെന്ന് എംഎൽഎ അറിയിച്ചു.
നാട്ടുകാർ ഉന്നയിച്ച ആശങ്കകൾ എല്ലാം മന്ത്രി വിളിച്ചു ചേർക്കുന്ന ഉന്നതതല യോഗത്തിൽ ഉന്നയിക്കുമെന്നും പദ്ധതിയുടെ കാര്യത്തിൽ പുനഃ പരിശോധന ആവശ്യമാണെങ്കിൽ അക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എംഎൽഎ അറിയിച്ചു. എംഎൽഎ യോടൊപ്പം മേയർ അഡ്വ. പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ, കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റീജിൽ മാക്കുറ്റി, പി മാധവൻ മാസ്റ്റർ, ലക്ഷ്മണൻ തുണ്ടിക്കോത്ത് രാഹുൽ കായക്കൽ, ഗിരീശൻ നാമത്ത്, ഒ സി മനോമോഹനൻ, അജിത്, മോഹനൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
.jpg)

