കിഴുത്തള്ളി ഓവ് പാലം റോഡ് റെയിൽവേയുടെ അനുമതിക്കായി സമ്മർദ്ദം ചെലുത്തും :അഡ്വ. ടി. ഒ. മോഹനൻ എം.എൽ.എ

Pressure will be exerted to secure railway approval for the Kizhuthalli culvert-bridge road: Adv. T. O. Mohanan MLA.

കണ്ണൂർ:റെയിൽവേ അനുമതി നൽകാത്തതിനെ തുടർന്ന് അറ്റകുറ്റ പണി നടത്താതെ ഏറെക്കാലമായി തകർന്നുകിടക്കുന്ന കിഴുത്തള്ളി ഓവ് പാലം റോഡിന്റെ ദുരവസ്ഥ അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. റോഡിലെ കുഴികളും തകർന്ന ഭാഗങ്ങളും മൂലം പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും വാഹനയാത്രികർക്കും നേരിടേണ്ടിവരുന്ന ഗുരുതരമായ യാത്രാദുരിതം എം.എൽ.എ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.

റോഡിന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് അടിയന്തരമായി കുഴികൾ അടച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
 ശാശ്വത പരിഹാരം ഉറപ്പാക്കുന്നതിനായി റെയിൽവേ അധികൃതരുമായി അടിയന്തര ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൗൺസിലർ സീന കെ.പി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ധ്യ, റോഡ് മെയിന്റനൻസ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബുജാൻ, അസിസ്റ്റന്റ് എഞ്ചിനീയർ മിഥുൻ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

Tags