ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് ബയോ മൈനിങ് : വിജിലൻസ് അന്വേഷണത്തിന് വെല്ലുവിളിച്ച് മുൻ മേയർ ടി. ഒ മോഹനൻ
Feb 11, 2025, 08:37 IST


കണ്ണൂർ : ചേലോറ ട്രഞ്ചി ങ് ഗ്രൗണ്ടിൽ തൻ്റെ കാലത്ത് നടത്തിയ ബയോ മൈനിങ്ങുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് വെല്ലുവിളിച്ച് മുൻമേയർ ടി ഒ മോഹനൻ. കണ്ണൂർ ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
അദ്ദേഹം. തൻ്റെ കാലത്ത് ഒരു അഴിമതിയും ഇതിൽ നടന്നിട്ടില്ല. ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയും സംഭവിച്ചിട്ടില്ല. ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിൽ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ചോദിച്ച ചില സംശയങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. ഓഡിറ്റ് റിപോർട്ടിൽ ഇത്തരം ചോദ്യങ്ങൾ സാധാരണയാണ്.
ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് 12 കോടിയോളം രൂപയുടെ വ്യത്യാസമുണ്ട്. കോർപറേഷനിലേത് അഴിമതിയെങ്കിൽ ഇതും അഴിമതിയാണെന്ന് സി.പി.എം പറയണമെന്നും ടി.ഒ.മോഹനൻ ആവശ്യപ്പെട്ടു.