തളിപ്പറമ്പ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ടി.കെ ഗോവിന്ദൻ പത്രിക സമർപ്പിച്ചു

T.K. Govindan files nomination as independent candidate for Taliparamba UDF

തളിപ്പറമ്പ് :യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെ തളിപ്പറമ്പ് തഹസിൽദാർ  മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.യു.ഡി.എഫ് നേതാക്കളായ പി.ടി. മാത്യു, ടി. ജനാർദ്ദനൻ, കെ. മുഹമ്മദ് ഇഖ്ബാൽ അഡ്വ കെ.വി.എ. റസാക്ക് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 

ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. കൺവെൻഷന് ശേഷം ടൗൺ സ്ക്വയർ പരിസരത്തു നിന്ന് ടി.കെ ഗോവിന്ദനെ ആനയിച്ച് റോഡ് ഷോയും നടക്കും.

Tags