ടി.കെ. പവിത്രന്‍ ഏഴാം ചരമ വാർഷിക ദിനം ആചരിച്ചു; പ്രഭാവതി സിസ്റ്റർക്ക് സ്മാരക പുരസ്കാരം നൽകി
ഏച്ചൂർ :എളയാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ മുൻ ജനറൽ സിക്രട്ടറിയും ഐ എൻ.ടി.യു.സി നേതാവുമായിരുന്ന ടി.കെ. പവിത്രന്റെ ഏഴാം ചരമ വാർഷിക ദിനത്തിൽ എളയാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഏച്ചൂർ ബസാറിൽ വെച്ച് നടത്തി. അനുസ്മരണ സദസ്സ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ലക്ഷ്മണൻ തുണ്ടിക്കോത്തിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡണ്ട് അഡ്വ-മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു .
ടി.കെ.പവിത്രൻ പുരസ്കാരം, പ്രമുഖ സാമൂഹ്യ പ്രവർത്തക പ്രഭാവതി സിസ്റ്റർക്ക് പുരസ്കാരം നൽകി. കെ.പി സിസിമെമ്പർ അഡ്വ: ടി.ഒ. മോഹനൻ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തി ഡി.സി.സിജനറൽ സെക്രട്ടറി കട്ടേരി നാരായണൻ ,മുണ്ടേരി ഗംഗാധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ്ബാബു എളയാവൂർ, സി.എം. ഗോപിനാഥ്, ഫർഹാൻ മുണ്ടേരി,മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.റസീന, വൈ. പ്രസിഡണ്ട് സനേഷ്,വി.കെ. എം.വി.മോഹനൻ, എം.കെ.ധനേഷ് ബാബു, ടി.കെ. ലക്ഷ്മണൻ തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയിൽ സംസാരിച്ചു.
.jpg)


