ടി കെ ഗോവിന്ദന്റെ യു ഡി എഫ് തളിപ്പറമ്പ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

TK Govindan's UDF Taliparamba constituency election committee office inaugurated

 തളിപ്പറമ്പ : യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന തളിപ്പറമ്പ മണ്ഡലം സ്ഥാനാർഥി ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പാതയിൽ തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്ത് സ്ഥാപിച്ച ഓഫീസ് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുല്ല ഉദ്ഘാടനം ചെയ്തു. 

കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, പി മുഹമ്മദ്‌ ഇഖ്ബാൽ, ടി ജനാർദ്ദനൻ, പി കെ സുബൈർ, ഒ പി ഇബ്രാഹിം കുട്ടി, പി കെ സരസ്വതി, എ ഡി സാബൂസ്, കെ വി മുഹമ്മദ്‌ കുഞ്ഞി, രജനി രമാനന്ത്, സമദ് കടമ്പേരി, കെ മുസ്തഫ ഹാജി, പി വി അബ്ദുൽ ഷുക്കൂർ, പി സി നസീർ, സ്ഥാനാർഥി ടി കെ ഗോവിന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
 

Tags