തളിപ്പറമ്പ് എം എൽ എ‌ ടി കെ ഗോവിന്ദന്റെ നേതൃത്വത്തിൽ തീർത്ഥാടന ടൂറിസത്തിന് പുതിയ ചുവടുവെപ്പ് ; മുല്ലക്കൊടി ഇക്കോ ടൂറിസം മേഖലയിലും കൊളച്ചേരിയിലും ബോട്ട് ജെട്ടികൾ ഒരുങ്ങുന്നു

A new step towards pilgrimage tourism is being taken under the leadership of Taliparamba MLA T.K. Govindan; preliminary measures have commenced for the construction of boat jetties at the Mullakkodi eco-tourism zone and Kolacheri.

പദ്ധതി പ്രദേശങ്ങൾ മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് മാസ്റ്റർ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ഷമീമ, മേജർ ഇറിഗേഷൻ വകുപ്പിലെയും ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തിലെയും എൻജിനീയർമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത്, മറ്റ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, ആർക്കിടെക്ട് യു. മുഹമ്മദ് എന്നിവർ ചേർന്ന് സന്ദർശിച്ച് വിലയിരുത്തി.

 തളിപ്പറമ്പ് : തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജലഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കാൻ തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുതിയ പദ്ധതികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി മുല്ലക്കൊടി ഇക്കോ ടൂറിസം പദ്ധതിക്ക് സമീപവും കൊളച്ചേരി പഞ്ചായത്തിലും ബോട്ട് ജെട്ടികൾ നിർമ്മിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു.

A new step towards pilgrimage tourism is being taken under the leadership of Taliparamba MLA T.K. Govindan; preliminary measures have commenced for the construction of boat jetties at the Mullakkodi eco-tourism zone and Kolacheri.4

പദ്ധതി പ്രദേശങ്ങൾ മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് മാസ്റ്റർ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ഷമീമ, മേജർ ഇറിഗേഷൻ വകുപ്പിലെയും ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തിലെയും എൻജിനീയർമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത്, മറ്റ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, ആർക്കിടെക്ട് യു. മുഹമ്മദ് എന്നിവർ ചേർന്ന് സന്ദർശിച്ച് വിലയിരുത്തി.

A new step towards pilgrimage tourism is being taken under the leadership of Taliparamba MLA T.K. Govindan; preliminary measures have commenced for the construction of boat jetties at the Mullakkodi eco-tourism zone and Kolacheri.

പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തീർത്ഥാടന ടൂറിസവുമായി ബന്ധിപ്പിച്ചുള്ള ജലഗതാഗത വികസനത്തിനും ബോട്ട് ജെട്ടി നിർമ്മാണത്തിനുമായി സമഗ്രമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാനാണ് തീരുമാനം.

പദ്ധതി യാഥാർഥ്യമായാൽ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ജലഗതാഗത സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം പ്രദേശത്തെ ടൂറിസം വികസനത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ.

Tags