പാർട്ടിക്ക് പ്രകോപനം ഉണ്ടാക്കുന്ന പണി ടി.കെ.ഗോവിന്ദൻ എടുക്കരുത് ; മുന്നറിയിപ്പുമായി കെ.കെ.രാഗേഷ്

TK Govindan should not take up work that will provoke the party; KK Ragesh warns

കണ്ണൂർ: സിപിഎം വിട്ട് തളിപ്പറമ്പില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ.ഗോവിന്ദന് മുന്നറിയിപ്പുമായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. തീക്കൊളി കൊണ്ട് തല ചൊറിയാന് നില്ക്കരുത്. പാര്ട്ടിക്ക് പ്രകോപനം ഉണ്ടാക്കുന്ന പണി ടി.കെ.ഗോവിന്ദന് എടുക്കരുത്.

ടി.കെ.ഗോവിന്ദന് നല്കിയ പരാതിയിലാണ് ഇന്നലെ തളിപ്പറമ്പില് റെയ്ഡ് നടന്നത്. എന്നാല്‍ പോലീസിന് ഒന്നും കണ്ടെത്താന് കഴിഞ്ഞില്ല. പാര്ട്ടിക്ക് എതിരെ പൊതുബോധം സൃഷ്ടിക്കാനാണ് ശ്രമം. പാർട്ടിക്കാരെ വല്ലാതെ പ്രകോപിപ്പിക്കരുതെന്നും രാഗേഷ് മുന്നറിയിപ്പ് നല്കി. തളിപ്പറമ്പില്‍ പി.കെ.ശ്യാമളയെ എല്‍ഡിഎഫ് സ്ഥാനാർഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ നല്‍കുകയായിരുന്നു.

Tags