കണ്ണപുരം മൊട്ടമ്മലിൽ ടിപ്പർ ലോറിയിടിച്ച് വൈദ്യുത തൂൺ തകർന്നു

An electric pole was knocked down after being hit by a tipper lorry at Mottammal, Kannapuram.

 കണ്ണപുരം : മൊട്ടമ്മൽ  പോസ്റ്റാഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിനു സമീപം വൈദ്യുത തൂണിൽ ടിപ്പർ ലോറിയിടിച്ച് തൂൺ തകർന്നു. ഇടിയിൽ തൂൺ പൊട്ടി ലോറിയുടെ മുകളിൽ തങ്ങി നിൽക്കുകയാണുണ്ടായത്. ഭാഗ്യവശാൽ വൈദ്യുത ലൈനിൽ തട്ടി ആളപായം ഉണ്ടായില്ല. 

ഡ്രൈവർക്ക് സുരക്ഷിതനായി ലോറിയിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞു. ചെറുകുന്ന് കെ.എസ്.ഇ ബിയിലെ ജീവനക്കാർ എത്തി റോഡിലേക്ക് താഴ്ന്ന ലൈനുകൾ മുറിച്ചിളക്കിയശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിഞ്ഞത്. വൈദ്യുതി എത്രയും വേഗം പുന:സ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്നാണ്  നാട്ടുകാരുടെ ആവശ്യം

Tags